100ന്‍റെ നിറവിൽ 190 സ്കൂളുകൾ

തൃശൂർ: വിജയശതമാനത്തിൽ സംസ്ഥാനം കഴിഞ്ഞ വർഷത്തേതിനെക്കാൾ പിന്നാക്കം പോയെങ്കിലും വിജയത്തിളക്കമേറ്റി ജില്ലയുടെ മുന്നേറ്റം. കഴിഞ്ഞ വർഷം 99.31 ശതമാനമായിരുന്നു ജില്ലയുടെ വിജയമെങ്കിൽ ഇത്തവണയത് 99.33 ശതമാനമാണ്. കഴിഞ്ഞവർഷം 177 സ്കൂളുകൾക്കാണ് 100 ശതമാനം വിജയം നേടാനായതെങ്കിൽ ഇത്തവണയത് 190 ആണ്. അതിൽതന്നെ സർക്കാർ സ്കൂളുകളുടെ അഭിമാനാർഹമായ മുന്നേറ്റം എടുത്തുപറയണം. വർഷങ്ങളായി സംസ്ഥാനത്ത് അഞ്ചാം റാങ്കാണ് ജില്ല നിലനിർത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് തവണയായി ഇത് ഏറെ പിന്നാക്കം പോയി ഒമ്പതിലെത്തി. ഇത്തവണ പഴയ അഞ്ചിന്‍റെ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. അതേസമയം, എ പ്ലസ് വിജയത്തിൽ മറ്റു ജില്ലകളെപോലെ തൃശൂരിലും കുറവുവന്നു. കഴിഞ്ഞവർഷം പരീക്ഷയെഴുതിയ 35,158 പേരിൽ 11,960 പേർ എല്ലാ വിഷയത്തിലും എ പ്ലസ്​ സ്വന്തമാക്കിയപ്പോൾ ഇത്തവണ 35,900 പേരിൽ 4321 പേരാണ് മുഴുവൻ എ പ്ലസ് നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.