ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; 858 കോടി അനുവദിച്ചു

തിരുവനന്തപുരം: മേയ്​ മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി 858.86 കോടി രൂപ ധനവകുപ്പ്​ അനുവദിച്ചു. സാമൂഹിക സുരക്ഷ പെൻഷൻ നൽകുന്നതിനായി 754.256 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 104.61 കോടി രൂപയും അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു . പെൻഷൻ വിതരണം വ്യാഴാഴ്ച ആരംഭിച്ചു. 49.41 ലക്ഷം പേർക്ക് സാമൂഹിക സുരക്ഷ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്കാണ്​ ലഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.