ഏഴു സംസ്ഥാനങ്ങളിൽ പഠനം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത് തൃശൂർ: ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത 40 ശതമാനം കീടനാശിനികൾ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇടയാക്കുന്നെന്ന് പഠനം. ഗവേഷക സംഘടനയായ പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‍വർക്ക് ഇന്ത്യയുടെ (പാൻ ഇന്ത്യ) 'സ്റ്റേറ്റ് ഓഫ് ക്ലോർ പൈറിഫോസ്, ഫിപ്രോനിൻ, അട്രാസിൻ ആൻഡ് പാരക്വാറ്റ് ഡൈക്ലോറൈഡ് ഇൻ ഇന്ത്യ' എന്ന റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. ആന്ധ്രപ്രദേശ്, ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, കർണാടക, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. കേരളത്തിൽ ക്ലോർ പൈറിഫോസ്, ഫിപ്രോനിൽ, പാരക്വാറ്റ് ഡൈക്ലോറൈഡ് എന്നിവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പഠനച്ചുമതലയുണ്ടായിരുന്ന പാൻ ഇന്ത്യ സി.ഇ.ഒ ദിലീപ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കീടനാശിനികളാണ് ക്ലോർ പൈറിഫോസും ഫിപ്രോനിലും. കളനാശിനികളായ അട്രാസിനും പാരക്വാറ്റ് ഡൈക്ലോറൈഡും വ്യാപകമായി കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നു. കുട്ടികളിലും ജീവജാലങ്ങളിലും നാഡീവ്യവസ്ഥ സംബന്ധിച്ച ഗുരുതര രോഗാവസ്ഥക്ക് കാരണമാകുന്നതാണ് ക്ലോർ പൈറിഫോസ്. നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും അർബുദത്തിന് കാരണമാകുകയും ഹോർമോൺ തകരാറിനും പ്രത്യുൽപാദന സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നതാണ് ഫിപ്രോനിൽ. അട്രോസിനും സമാന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയുമെല്ലാം ഇവ മനുഷ്യശരീരത്തിൽ എത്തുന്നു. 40ഓളം രാജ്യങ്ങൾ ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ക്ലോർ പൈറിഫോസിന് 18 വിളകളിൽ ഉപയോഗിക്കാനാണ് അംഗീകാരമുള്ളത്. എന്നാൽ, 23 വിളകളിൽ ഇത് ഉപയോഗിക്കുന്നു. ഒമ്പത് വിളകളിലെ ഉപയോഗത്തിന് അംഗീകരിച്ചിട്ടുള്ള ഫിയോനിൽ 27 വിളകളിൽ ഉപയോഗിക്കുന്നു. അട്രോസിന് ഒരു വിളയിൽ ഉപയോഗിക്കാനേ അംഗീകാരമുള്ളൂവെന്നിരിക്കെ, 19 വിളകളിൽ ഉപയോഗിക്കുന്നു. 11 വിളകളിൽ ഉപയോഗിക്കാൻ അംഗീകാരമുള്ള പാരക്വാറ്റ് 23 വിളകളിൽ ഉപയോഗിക്കുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.