റേഷൻ മുൻഗണന പട്ടിക: 28,600 പേർ ഇടംപിടിക്കും

തൃശൂർ: റേഷൻ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി മുൻഗണന പട്ടികയിൽ പുതുതായി ഇടംപിടിച്ച അർഹരെ ഗുണഭോക്തൃപട്ടികയിൽ ചേർക്കുന്നു. സംസ്ഥാനത്തെ മൊത്തം 81 പൊതുവിതരണ താലൂക്കുകളിലായി 28,600 പേർക്കാണ്​ അവസരം ലഭിക്കുക. ഇതിനായി പൊതുവിതരണ വകുപ്പ്​ വെബ്​സൈറ്റിലെ മൊഡ്യൂൾ ബുധനാഴ്​ച മുതൽ ഇൗമാസം ഒമ്പതുവരെ തുറന്നുകൊടുക്കും. ഗുണഭോക്തൃപട്ടികയിൽ ചേർക്കാൻ റേഷൻ കാർഡ്​ ഉടമകൾ നൽകിയ അപേക്ഷയിൽ റേഷനിങ്​ ഇൻസ്​പെക്​ടർ ഹിയറിങ്​ നടത്തി, ക്ലേശഘടകങ്ങൾ കണ്ടെത്തി മാർക്ക്​ നൽകുകയാണ്​ ചെയ്യുന്നത്​. ഇത്തരത്തിൽ 30 മാർക്കുവരെ ലഭിച്ചവരാണ്​ മുൻഗണന പട്ടികയിൽ ചേർക്കപ്പെടുന്നത്​. നിലവിലുള്ള ഒഴിവിൽ നെയ്യാറ്റിൻകര താലൂക്കിൽനിന്നാണ്​ കൂടുതൽ അർഹരെ ​േചർക്കുന്നത്​. 2396 പേർ​ പുതുതായി മുൻഗണന പട്ടികയിൽ ഉൾപ്പെടും. 2159 പേരുമായി നെടുമങ്ങാടാണ്​ രണ്ടാം സ്ഥാനത്ത്​. കൊല്ലവും (1217) ആയിരം കടന്ന താലൂക്കിൽ ഉൾപ്പെടും. പൊന്നാനിയിൽനിന്നാണ്​ ഏറ്റവും കുറവ്​. ഇൗ താലൂക്കിൽനിന്ന്​ 22 പേർക്ക്​ മാത്രമാണ്​ പട്ടികയിൽ ഉൾപ്പെടാൻ അർഹത​. 48 പേരുമായി കൊച്ചി റേഷനിങ്​ ഒാഫിസാണ്​ കുറവിൽ രണ്ടാമൻ. താലൂക്കുകൾക്ക്​ നൽകിയ സംഖ്യയിൽ കൂടുതൽ ഉൾപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന്​ മുന്നറിയിപ്പുണ്ട്​. ക്ലേശഘടകങ്ങളിൽ മുൻഗണനക്കാർക്ക്​ ലഭിച്ച മാർക്കി​ൻെറ അടിസ്ഥാനത്തിലാണ്​ പ്രവേശനം. ഇത്തരം കാര്യങ്ങളിലും ഇൗ പ്രക്രിയ സമയബന്ധിതമായി നിർവഹിക്കാനും ജില്ല സപ്ലൈ ഒാഫിസർമാർക്ക്​ ചുമതലനൽകി. നേരത്തെ ലഭിച്ച അപേക്ഷയുടെ പശ്ചാത്തലത്തിൽ ഹിയറിങ്​ നടത്തി മാനദണ്ഡങ്ങൾ പരിശോധിച്ച്​ 41,400 പേരെ ഇതുവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. അനർഹരാണെന്ന്​ കണ്ടെത്തിയ 56,400 പേരെ​ ഒഴിവാക്കുകയും ചെയ്​തു​. ഇതുമായി ബന്ധപ്പെട്ട്​ ഹിയറിങ്​ നടത്തി റിപ്പോർട്ട്​ സമർപ്പിക്കേണ്ടത്​ ആഗസ്​റ്റ്​ 14നായിരുന്നു. ആഗസ്​റ്റ്​ 31വരെ ദിവസം നീട്ടിയിട്ടും സംസ്ഥാനത്തെ 81 താലൂക്കുകളിൽ 60 ഇടത്തുനിന്നാണ്​ റിപ്പോർട്ട്​ ലഭിച്ചത്​. ബാക്കി 21 താലൂക്കുകളിലെ അപേക്ഷകളിൽ റിപ്പോർട്ട്​ ലഭിക്കാൻ വൈകി​. സർക്കാർ ജീവനക്കാരുൾപ്പെടെ നേരത്തെ പറഞ്ഞവർ ഇ​േപ്പാഴും പട്ടികയിലുണ്ടെന്ന കണ്ടെത്തലാണ്​ വകുപ്പിനുള്ളത്​. ഗ്രാമങ്ങളിൽ 51ഉം നഗരങ്ങളിൽ 38ഉം ശതമാനം​ റേഷൻ ഗുണഭോക്താക്കളെയാണ്​ കേന്ദ്രം കേരളത്തിന്​ അനുവദിച്ചത്​. അതുകൊണ്ടുതന്നെ അനർഹരെ പുറത്താക്കാതെ പുതിയവർക്ക്​ അവസരം നൽകാനാവില്ല. ഈ സാഹചര്യത്തിലാണ്​ അനർഹരെ പുറത്താക്കുന്ന പ്രക്രിയ കൃത്യമായി നടപ്പാക്കാൻ വകുപ്പ്​ തയാറായത്​. അതേസമയം, മൂന്നു​ മാസം റേഷൻ വാങ്ങാത്തവരെ പട്ടികയിൽനിന്ന്​ ഒഴിവാക്കുന്നത്​ ഏറെ വിമർശനത്തിന്​ ഇടയാക്കി​. രോഗങ്ങളും ഇതര പ്രയാസങ്ങള​ും കാരണം റേഷൻ വാങ്ങാത്തവരും ഇതിൽ ഉൾപ്പെട്ടതാണ്​ പരാതിക്ക്​ കാരണം​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.