തൃശൂർ: 2021 -22 സാമ്പത്തികവര്‍ഷത്തില്‍ പട്ടികജാതി ക്ഷേമ പദ്ധതികള്‍ക്കായി കോർപറേഷന്‍ വിതരണം ചെയ്തത് 2.19 കോടിയുടെ ധനസഹായം. 2021 -22 വര്‍ഷത്തെ വികേന്ദ്രീകൃത ആസൂത്രണ പദ്ധതി പ്രകാരമുള്ള പട്ടികജാതി ക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനം ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍റെ അധ്യക്ഷതയില്‍ മേയര്‍ എം.കെ. വർഗീസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ലാലി ജെയിംസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന്‍, സാറാമ്മ റോബ്സണ്‍, ഡി.പി.സി മെംബര്‍ സി.പി. പോളി, പട്ടികജാതി ക്ഷേമ വര്‍ക്കിങ് ഗ്രൂപ് ചെയര്‍മാന്‍ ശ്രീലാല്‍ ശ്രീധര്‍, കൗണ്‍സിലര്‍മാരായ എം.എല്‍. റോസി, എന്‍. പ്രസാദ്, കോർപറേഷന്‍ സെക്രട്ടറി ആർ. രാഹേഷ് കുമാര്‍, പട്ടികജാതി വികസന ഓഫിസര്‍ വി. പ്രബിത തുടങ്ങിയവര്‍ സംസാരിച്ചു. 2021 -22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള പഠന മുറി പദ്ധതി പ്രകാരം 23 വിദ്യാര്‍ഥികള്‍ക്ക് 18,25,000 രൂപയും സ്കോളര്‍ഷിപ് ഇനത്തില്‍ 189 വിദ്യാര്‍ഥികള്‍ക്ക് 41,70,000 രൂപയും നൽകി. 140 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് (60,04,180) വാങ്ങി നല്‍കി. 75 ഗുണഭോക്താക്കള്‍ക്ക് പെണ്‍കുട്ടികളുടെ വിവാഹ ധനസഹായമായി 56,25,000 രൂപയും വിതരണം ചെയ്തു. പട്ടികജാതിക്കാര്‍ക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ സ്പില്‍ ഓവര്‍ പദ്ധതിയായി 2,19,63,651 രൂപ ചെലവഴിച്ചിട്ടുള്ളതായി മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.