പ്ലസ് വൺ: ആദ്യ അലോട്ട്മെന്‍റിൽ​ പ്രവേശനം 19608 പേർക്ക്​

പ്ലസ് വൺ: ആദ്യ അലോട്ട്മെന്‍റിൽ​ പ്രവേശനം 19,608 പേർക്ക്​ ആഗസ്റ്റ്​ 25ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും തൃശൂർ: പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ്​ അവസാനിച്ചപ്പോൾ ജില്ലയിൽ 19,608 പേർ പ്രവേശനം നേടി. 41,550 അപേക്ഷകരുണ്ടായിരുന്നു. ഏകജാലക പ്രവേശനത്തിൽ 25,177 സീറ്റാനുള്ളത്. 4,595 സീറ്റ് ഒഴിവുണ്ട്. 15,833 സീറ്റുകൾ മാനേജ്മൻെറ്​ കമ്യൂണിറ്റി ക്വോട്ടയിലാണ്. ഇവയുടെ പ്രവേശനം കൂടി പൂർത്തിയാകുമ്പോൾ പത്താംതരം പാസായ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്ന്​ ഹയർസെക്കൻഡറി അക്കാദമിക് കോഓഡിനേറ്റവർ വി.എം. കരീം പറഞ്ഞു. ആഗസ്റ്റ്​ 25ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജനറൽ, ഈഴവ, മുസ്​ലിം വിഭാഗത്തിൽ ഒഴിവില്ല. മറ്റു വിവിധ സംവരണ സീറ്റുകളിൽ 4731 ഒഴിവുണ്ട്​. ഇതിൽ പട്ടികജാതി വിഭാഗത്തിൽ 371ഉം പട്ടികവർഗ വിഭാഗത്തിൽ 2669 സീറ്റുകളുമുണ്ട്. ലത്തീൻ 239, ഭിന്നശേഷി വിഭാഗം 357, സ്പോർട്സ് വിഭാഗത്തിൽ 436, സാമ്പത്തിക ദുർബല വിഭാഗത്തിൽ 186ഉം ഒഴിവുണ്ട്. അടുത്ത രണ്ട് അലോട്ട്മൻെറുകളും കഴിഞ്ഞാൽ ഈ വിഭാഗത്തിൽനിന്ന്​ കുട്ടികൾ പ്രവേശനം നേടിയില്ലേൽ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റപ്പെടും. കമ്യൂണിറ്റി/മാനേജ്മൻെറ്​ ക്വോട്ട ഒന്നാം ഘട്ടപ്രവേശനം ആഗസ്റ്റ്​ 16നും രണ്ടാം ഘട്ടം മാർച്ച് 24നും തുടങ്ങും. 31ന് അവസാനിക്കും. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് സംവരണതത്ത്വമനുസരിച്ച് മാറ്റപ്പെടും. ഇതിനുശേഷം സ്കൂൾ ട്രാൻസ്​ഫർ, കോമ്പിനേഷൻ ട്രാൻസ്​ഫർ, ജില്ലാന്തര ട്രാൻസ്​ഫർ എന്നിവ നടക്കും. പൊതു വിദ്യാഭ്യാസവകുപ്പ് ജില്ലയിൽ ഏർപ്പെടുത്തിയ ഹെൽപ് ഡെസ്കുകളുടെ പ്രവർത്തനത്താൽ പ്രവേശനം നിരസിക്കപ്പെട്ടവരുടെ എണ്ണം മുൻ വർഷങ്ങളിൽനിന്ന് വളരെ കുറവാണ്. സംവരണ വിഭാഗങ്ങളിൽ ജാതി രേഖപ്പെടുത്തിയതിൽ അപേക്ഷാർഥികൾ സ്വയം വരുത്തിയ പിഴവിൽ ഏതാനും പേർക്ക് പ്രവേശനം നിരാകരിച്ചിട്ടുണ്ട്. അത് അടുത്ത അലോട്ട്മൻെറുകളിൽ പരിഹരിക്കപ്പെടും. സെപ്​റ്റംബർ 30ന് പ്രവേശന പ്രക്രിയ അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.