അണ്ടർ 19 ജില്ല ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് തൃശൂർ: 19 വയസ്സിന് താഴെയുള്ളവരുടെ ജില്ല ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഈ മാസം 24ന് രാവിലെ 7.30ന് തൃശൂർ കേരളവർമ കോളജ് ഗ്രൗണ്ടിൽ നടക്കുമെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. കർശനമായ കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സെലക്ഷൻ നടത്തുക. 2003 സെപ്റ്റംബർ ഒന്നിന് ശേഷം ജനിച്ചവർക്ക് മാത്രമേ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. താൽപര്യമുള്ളവർ ഈ മാസം 22ന് വൈകീട്ട് നാലിന് മുമ്പായി തൃശൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ രജിസ്ട്രേഷൻ ഫീസ് അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അസോസിയേഷൻ സെക്രട്ടറി ജോസ് പോൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.