പി.വി. പൗലോസ് അനുസ്മരണവും മാധ്യമ പുരസ്കാര ദാനവും 18ന്

കൊടകര: മറ്റത്തൂരിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന പി.വി. പൗലോസ് മാസ്റ്ററുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം 18ന് അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും സംഘടിപ്പിക്കുമെന്ന് പ്രഫ. ജസ്റ്റിന്‍ പോള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് മൂന്നുമുറി സെന്‍റ്​ ജോണ്‍ ബാപ്റ്റിസ്റ്റ് ഹാളില്‍ നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ടി.എന്‍. പ്രതാപന്‍ എം.പി അധ്യക്ഷത വഹിക്കും. മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് പി.വി. പൗലോസ് മാസ്റ്ററുടെ പേരിലുള്ള മാധ്യമ പുരസ്കാരം പ്രതിപക്ഷ നേതാവ് സമ്മാനിക്കും. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം ടി.എന്‍. പ്രതാപന്‍ എം.പിക്ക്​ നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.