ചാലക്കുടിയിൽ 13 റോഡുകൾ ഉദ്​ഘാടനം ചെയ്തു

ചാലക്കുടിയിൽ നവീകരിച്ച 13 റോഡുകൾ ഉദ്​ഘാടനം ചെയ്തു ചാലക്കുടി: ചാലക്കുടി നഗരസഭ സി.എം.എൽ.ആർ.ആർ.പി പദ്ധതി പ്രകാരം നവീകരിച്ച 13 റോഡുകൾ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു. പ്രളയത്തിൽ നാശനഷ്ടമുണ്ടായ റോഡുകൾക്ക്​ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി വഴി അനുവദിച്ച 1.60 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത്​. പദ്ധതിയുടെ സംസ്ഥാനതലത്തിലുള്ള ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നഗരസഭയിലും പദ്ധതി ഉദ്ഘാടനം നടന്നത്​. വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ ബിജു എസ്. ചിറയത്ത്, നിത പോൾ, കെ.വി. പോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, യു.ഡി.എഫ് ലീഡർ ഷിബു വാലപ്പൻ, എൽ.ഡി.എഫ് ലീഡർ സി.എസ്. സുരേഷ്, കൗൺസിലർ റോസി ലാസർ, സെക്രട്ടറി എം.എസ്. ആകാശ്, എൻജിനീയർമാരായ ജോജു പോൾ, എം.കെ. സുഭാഷ്, അശോക് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.