നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിന് ബി.ജെ.പി മുന്നൊരുക്കം തുടങ്ങി. കെ. സുരേന്ദ്രൻ ചുമതലയേറ്റ ശേഷം ആദ്യമായി ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം 11ന് തൃശൂരിൽ നടക്കും. രണ്ട് ദിവസമായാണ് യോഗം. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, വിവിധ മോർച്ച ഭാരവാഹികൾ, മേഖല ഭാരവാഹികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. മുതിർന്ന നേതാക്കളിൽ ഒരുവിഭാഗത്തിൻെറ ഇടച്ചിൽ ഉടൻ പരിഹരിച്ച് രംഗത്തിറങ്ങാനാണ് കേന്ദ്രനേതൃത്വം നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഉടൻ നേതാക്കളുടെ കൂടിക്കാഴ്ചകൾ നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി രണ്ടാം വാരം തുടങ്ങും. അതിനു മുമ്പ് സംസ്ഥാനത്ത് പാർട്ടിയിലെ അതൃപ്തികൾക്ക് പരിഹാരമുണ്ടാക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിൻെറയും ആർ.എസ്.എസിൻെറയും നിർദേശം. കെ. സുരേന്ദ്രൻ ഏകാധിപതിയാവുന്നുവെന്ന വിരുദ്ധ വിഭാഗത്തിൻെറ പരാതി പരിഹരിക്കുന്നതിൻെറ ഭാഗമായി മേഖല തിരിച്ച് സംസ്ഥാന ഭാരവാഹികൾക്ക് ചുമതല നൽകും. വിജയം, വിജയസാധ്യത, രണ്ടാം സ്ഥാനം എന്നിങ്ങനെ സീറ്റുകൾ തരംതിരിച്ചാകും നിയമസഭ തെരെഞ്ഞടുപ്പിന് ഇറങ്ങുക. നേമം, തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർകാവ്, വർക്കല, തൃശൂർ, മണലൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് തുടങ്ങിയ മണ്ഡലങ്ങളെ എ പ്ലസ് കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.