കനകമല പാലം തുറന്നു

കൊടകര: ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പേരാമ്പ്ര . കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്​ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ടെസി ഫ്രാന്‍സിസ്, പഞ്ചായത്ത് അംഗങ്ങളായ ജോയ് നെല്ലിശ്ശേരി, സി.എ. റെക്‌സ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. ലൗലി എന്നിവര്‍ സംസാരിച്ചു. സമ്മിശ്ര കൃഷി വിളവെടുപ്പ് നന്തിക്കര: കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങിൽ നടത്തിയ സമ്മിശ്ര കൃഷിയുടെ വിളവെടുപ്പ് സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ്​ ബി.എൽ. ബാബു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.ഡി. വാസുദേവൻ, സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.ആർ. പ്രസാദൻ, എ.ടി. ഉണ്ണികൃഷ്​ണൻ, കെ.ബി. പ്രദീപ്, കെ.എ. വിധു, രാജൻ പറപ്പൂക്കര, അശോകൻ ആലത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.