യു.എസ്. ശശിയുടെ നിര്യാണം: സർവകക്ഷി യോഗം അനുശോചിച്ചു

മാള: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനസേവനത്തിലൂടെ ഊർജം നൽകിയ നേതാവായിരുന്നു മുൻ എം.എൽ.എ യു.എസ്. ശശിയെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ. മാളയിൽ സർവകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് മുഖ്യപ്രഭാഷണം നടത്തി. മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകൻ, ടി.കെ. സന്തോഷ്​ കുമാർ, എ.എ. അഷറഫ്, സി.ആർ. പുരുഷോത്തമൻ, കെ.കെ. അജയ്കുമാർ, കെ.സി. വർഗീസ്, എ.ആർ. രാധാകൃഷ്ണൻ, ജോസ് കുരിശിങ്കൽ, ടി.എച്ച്. ഹൈദ്രോസ്, പി.പി. സുഭാഷ്, സി.സി. വിപിൻ ചന്ദ്രൻ, ക്ലിഫി കളപറമ്പത്ത്, ജോർജ് നെല്ലിശ്ശേരി, സാബു ഏരിമൽ എന്നിവർ സംസാരിച്ചു. ------ ഫോട്ടോ: മുൻ എം.എൽ.എ യു.എസ്. ശശി അനുശോചന സമ്മേളനത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ സംസാരിക്കുന്നു TCM-MLA -US - Sasi - Anusmaranam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.