വികസന പദ്ധതികളുമായി ശ്രീകൂടൽമാണിക്യ ദേവസ്വം ശ്രീ സംഗമേശ്വര ആയുർവേദഗ്രാമം ഉദ്ഘാടനം ഇന്ന് ഇരിങ്ങാലക്കുട: ക്ഷേത്രത്തിന്‍റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വികസന പദ്ധതികളുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. ദേശീയ നൃത്തവാദ്യസംഗീതോത്സവം എന്ന നിലയിൽ ശ്രദ്ധയാകർഷിച്ച ഉത്സവത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിന്‍റെ വരുമാനം വർധിപ്പിക്കൽ കൂടി ലക്ഷ്യമാക്കിയുള്ള പദ്ധതികളിലേക്ക് കടക്കുന്നത്. ദേവസ്വം വക കൊട്ടിലാക്കൽ പഴയ ടൂറിസം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമത്തിന്‍റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ഒ.പി വിഭാഗത്തോടൊപ്പം പഞ്ചകർമ ചികിത്സയും രണ്ടാംഘട്ടത്തിൽ കിടത്തിചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയുമാണ് അഞ്ചേക്കർ സ്ഥലത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭക്തരുടെ പങ്കാളിത്തത്തോടെ 55 ലക്ഷം രൂപ ചെലവിൽ നവീകരിച്ച പടിഞ്ഞാറെ ഗോപുരത്തിന്‍റെ സമർപ്പണം ഞായറാഴ്ച വൈകീട്ട് ആറിന് നടക്കും. 12ന് കൊടികയറി 22ന് കൂടപ്പുഴ കടവിൽ ആറാട്ടോടെ ആഘോഷിക്കുന്ന ഉത്സവത്തിന്‍റെ ഭാഗമായ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ 12ന് വൈകീട്ട് 6.30ന് നടക്കും. ഉത്സവത്തിന്‍റെ ഭാഗമായ എക്സിബിഷന്‍റെ ഉദ്ഘാടനം 11ന് വൈകീട്ട് 6.30ന് ആർ.ഡി.ഒ എം.എച്ച്. ഹാരിഷ് നിർവഹിക്കും. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പങ്കാളിത്തത്തോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴ് കലാകാരന്മാരുടെ പരിപാടികൾ, കലാമണ്ഡലം ഗോപിയുടെ കഥകളി, കൊടിപ്പുറത്ത് വിളക്ക് ദിവസം കേളത്ത് അരവിന്ദാക്ഷ മാരാരുടെ പ്രമാണത്തിലുള്ള മേളം എന്നിവ ഉത്സവ പരിപാടികളുടെ പ്രധാന ആകർഷണങ്ങളായിരിക്കും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം 13ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.