തൃശൂർ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) കേരള ഘടകം സ്ഥാപക ജനറൽ സെക്രട്ടറി ടി.എസ്. മുരളിയുടെ സ്മരണക്ക് ഏർപ്പെടുത്തിയ അവാർഡിന് മുൻ മന്ത്രി പി.കെ. ഗുരുദാസൻ അർഹനായി. രാഷ്ട്രീയ-പൊതുമണ്ഡലങ്ങളിലും ട്രേഡ് യൂനിയൻ രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് അവാർഡ് നൽകുന്നത്. സി.ജെ. നന്ദകുമാർ, കെ.വി. ജോർജ്, പി.എൻ. രാജഗോപാലൻ നായർ, ടി. നരേന്ദ്രൻ, എസ്.എസ്. അനിൽ, എൻ. നന്ദകുമാർ, പി. സുരേഷ് കുമാർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ടി.എസ്. അനുസ്മരണ സമ്മേളനം മേയ് 12ന് വൈകീട്ട് അഞ്ചിന് കൊല്ലം എൻ.ജി.ഒ യൂനിയൻ ഹാളിൽ നടക്കും. ബെഫി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. സിയാവുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തും. photo.......P K Gurudasan: പി.കെ. ഗുരുദാസൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.