'പ്രവാസികൾക്കായി കേന്ദ്രം ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണം'

'പ്രവാസികൾക്കായി കേന്ദ്രം ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണം' ആമ്പല്ലൂർ: രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികൾക്കായി കേന്ദ്ര സർക്കാർ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേരള പ്രവാസി സംഘം കൊടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമ പെൻഷൻ വർധിപ്പിച്ച സംസ്ഥാന സർക്കാറിനെ സമ്മേളനം അഭിനന്ദിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജോഷി സി. മഞ്ഞളി അധ്യക്ഷത വഹിച്ചു. ബൈജു വൈപ്പൻക്കാടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രവാസി സംഘം മുൻ സജീവ പ്രവർത്തകൻ ആയിരുന്ന ആർ.കെ. മേനോനെ സി.പി.എം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ അനുമോദിച്ചു. സംഘം ജില്ല സെക്രട്ടറി എം.കെ. ശശിധരൻ സംഘടന റിപ്പോർട്ടും കൊടകര ഏരിയ സെക്രട്ടറി സുരേഷ് കല്ലിങ്ങപ്പുറം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.എസ്. താജുദ്ദീൻ, എ.വി. ചന്ദ്രൻ, സോജൻ ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുരേഷ് കല്ലിങ്ങപ്പുറം (പ്രസി.), ജോഷി മഞ്ഞളി (സെക്ര.), ബൈജു വൈപ്പൻകാടൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.