ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് കേരള ഫീഡ്‌സ് ആംബുലന്‍സ് നല്‍കും ഇരിങ്ങാലക്കുട: പൊതുമേഖല കാലിത്തീറ്റ ഉൽപാദകരായ കേരള ഫീഡ്‌സ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് ഇലക്ട്രിക് ആംബുലന്‍സ് നല്‍കും. കമ്പനിയുടെ 2021-22 വർഷത്തെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.30 ലക്ഷം രൂപ ചെലവിലാണ് ആംബുലന്‍സ് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തലാഭം നേടിയ പൊതുമേഖല സ്ഥാപനമാണ് കേരള ഫീഡ്‌സ്. മേയ് മൂന്നിന് വൈകീട്ട് ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ആംബുലന്‍സ് കൈമാറും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും. കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ മുഖ്യാതിഥിയാകും. നഗരസഭ ചെയര്‍പേഴ്‌സൻ സോണിയ ഗിരി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.