എൽ.ഡി.എഫിന്‍റെ അടിപ്പാത സമരം മൂന്നാം ദിവസത്തിലേക്ക്

എൽ.ഡി.എഫിന്‍റെ അടിപ്പാത സമരം മൂന്നാം ദിവസത്തിലേക്ക് ചാലക്കുടി: ചാലക്കുടി നഗരസഭ ജങ്ഷനിലെ അടിപ്പാത നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ഡെന്നീസ് കെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. കെ.പി. തോമസ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ടൗൺ ഇമാം ഹുസൈൻ ബാഖവി, ബി.ഡി. ദേവസി, ടി.വി. രാമകൃഷ്ണൻ, വി.ഐ. പോൾ, കെ.ഒ. വർഗീസ്, കൊരട്ടി പഞ്ചായത്ത് പ്രസിഡന്‍റ്​ പി.സി. ബിജു, ജനതാദൾ എസ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ ഷോജൻ വിതയത്തിൽ, കെ.എസ്.ടി.സി ചെയർമാൻ സി.ആർ. വത്സൻ, അഡ്വ. കെ.എ. ജോജി, സി.കെ. ശശി, ജോഷി മംഗലശ്ശേരി, എം.ജെ. ബെന്നി എന്നിവർ സംസാരിച്ചു. TCMChdy - 1 എൽ.ഡി.എഫിന്‍റെ അടിപ്പാത സമരം മൂന്നാം ദിനം ഡെന്നീസ് കെ. ആന്‍റണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.