രണ്ട് സ്കൂളുകളിൽ മോഷണശ്രമം

ആമ്പല്ലൂർ: പറപ്പൂക്കരയിൽ പി.വി.എസ് ഹയർ സെക്കൻഡറി സ്കൂളിലും എ.യു.പി സ്കൂളിലും മോഷണശ്രമം. രണ്ടിടത്തും ഓഫിസ് മുറികളുടെ വാതിലിന്‍റെ പൂട്ട്​ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയിലെ രേഖകൾ വാരിവലിച്ചിട്ട നിലയിലാണ്. പി.വി.എസ് സ്കൂളിലെ നിരീക്ഷണ കാമറകൾ മാസ്ക് കൊണ്ട് മറച്ചശേഷം തിരിച്ചുവെച്ചിട്ടുണ്ട്​. ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഓഫിസിനുള്ളിൽ ലാപ്ടോപ്​ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.