വാടാനപ്പള്ളി: കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ചേലോടിനടുത്ത് പാലത്തിനടിയിലേക്ക് ചീഞ്ഞളിഞ്ഞ മത്സ്യ മാലിന്യം വാഹനത്തിൽ കൊണ്ടുവന്നു തള്ളി. ദുർഗന്ധത്തിന് പുറമെ പകർച്ചവ്യാധിക്കും ജലസ്രോതസ്സുകൾ മലിനമാകാനും ഇത് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. രാത്രിയാണ് മാലിന്യം തള്ളിയത്. പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെയും വഴിയാത്രക്കാരെയുമാണ് ഇത് ബാധിക്കുന്നത്. സ്ഥിരമായി അപകടമുണ്ടാകുന്ന ചേലോട് പാലത്തിൽ സി.സി.ടി.വി കാമറയും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്ന് ചേലോട് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കാദർ ചേലോട്, ജയതിലകൻ ചാളിപ്പാട്ട്, ഹരി പെരുമ്പായിൽ എന്നിവർ പറയുന്നു. മാലിന്യം തള്ളിയവരെ പിടികൂടി ശിക്ഷിക്കണമെന്ന് പൊലീസിനോടും ആരോഗ്യ വകുപ്പിനോടും പഞ്ചായത്തിനോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.