കൃഷിനാശം: ധര്‍ണ നടത്തി

കാറളം: കനത്ത മഴയിൽ ചെമ്മണ്ട കായൽ പാടശേഖരത്തിലുണ്ടായ കൃഷിനാശത്തിന്​ കാരണം കായൽ കടുംകൃഷി സഹകരണ സംഘത്തിന്‍റെ അനാസ്ഥയാ​ണെന്ന്​ ആരോപിച്ച്​ കോൺഗ്രസ് പ്രവർത്തകരും കർഷകരും സംഘം ഓഫിസിന് മുന്നിൽ ധർണ നടത്തി. കർഷക കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്‍റ്​ ജോമി ജോൺ ഉദ്​ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ബാസ്റ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി പ്രവീൺ ഞാറ്റുവെട്ടി മുഖ്യപ്രഭാഷണം നടത്തി. ദശരഥൻ നെല്ലിശേരി, ഗിരീഷ് ചുള്ളിപറമ്പിൽ, കെ.ബി. ഷമീർ എന്നിവർ സംസാരിച്ചു. സുബീഷ് കാക്കനാടൻ, ലൈജു ആന്‍റണി, വി.ഡി. സൈമൺ, വേണു കുട്ടാശാംവീട്ടിൽ, ബിജു വാകയിൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.