പൊട്ടിത്തെറിയുടെ നടുക്കം മാറാതെ കോടാലിക്കാര്‍ കോടാലി: തിരക്കേറിയ കോടാലി ടൗണിലെ ഗ്യാസ് സ്റ്റൗ റിപ്പയറിങ് സ്ഥാപനത്തിലുണ്ടായ പൊട്ടിത്തെറി നാടിന് നടുക്കമായെങ്കിലും ആളപായം ഉണ്ടാകാതിരുന്നതില്‍ ആശ്വസിക്കുകയാണ് നാട്ടുകാര്‍. നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്‍റെ ഓരത്താണ് പൊട്ടിത്തെറിയുണ്ടായ സ്ഥാപനം. തീപിടിത്തമുണ്ടായ ഉടൻ ജീവനക്കാരിക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞു. ഈ സ്ഥാപനത്തിന്‍റെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയോട് പുറത്തിറങ്ങി രക്ഷപ്പെടാന്‍ സമീപവാസികള്‍ വിളിച്ചുപറഞ്ഞതിനാല്‍ അവര്‍ക്കും രക്ഷപ്പെടാനായി. തീപടരുന്നതുകണ്ട് തൊട്ടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലും സൂപ്പര്‍ മാര്‍ക്കറ്റിലും ഉണ്ടായിരുന്നവരും ഓടി രക്ഷപ്പെടുകയായിരുന്നു. കപ്പേള ജങ്ഷനിലെ വീടുകളിൽ ഉണ്ടായിരുന്നവരും അപകടം മുന്നില്‍ കണ്ട് സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് കോടാലി ജങ്ഷനിലും ആശുപത്രി ജങ്ഷനിലും വാഹനങ്ങള്‍ തടഞ്ഞതും രക്ഷയായി. ------ ക്യാപ്ഷന് TCM KDA 3 Thee Keduthunnu അഗ്നിരക്ഷ സേന തീയണക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.