കൊടകര: പേരാമ്പ്ര ഗുരുപുരം ഗുരുചൈതന്യ മഠത്തില്‍ ശ്രീനാരായണ കൺവെന്‍ഷനും ധ്യാനവും തിങ്കളാഴ്ച മുതല്‍ 14 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ഗുരുദേവ കൃതികൾ ആസ്പദമാക്കിയുള്ള കലാമത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ശിവഗിരി ധര്‍മസംഘം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ ദിവ്യപ്രബോധനവും ധ്യാനവും ഉണ്ടാകും. 12ന് നടക്കുന്ന കുമാരനാശാന്‍ ജയന്തി സമ്മേളനം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് പേരാമ്പ്ര ശാഖയില്‍നിന്ന് ഗുരുചൈതന്യ മഠത്തിലേക്ക് ഇളനീ ര്‍തീര്‍ഥാടനവും ഉണ്ടാകും. 14ന് വിഷുദിനത്തില്‍ പൂമൂടല്‍ പുഷ്പാഭിഷേകം, 15ന് വിഷുക്കൈനീട്ടം നല്‍കല്‍ എന്നിവയും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്വാമി അസ്പര്‍ശാനന്ദ, സ്വാമി പുരുഷോത്തമ ചൈതന്യ, ചെയര്‍മാന്‍ ജയ്പാല് അങ്കമാലി, ജന. കണ്‍വീനര്‍ നരേന്ദ്രന്‍ നെല്ലായി, വി.എസ്. ചന്തു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.