കെട്ടിടത്തിന് മുകളിൽനിന്നു വീണ യുവാവിനെ അഗ്നിരക്ഷ സേന രക്ഷിച്ചു തൃശൂർ: നഗരത്തിൽ കെട്ടിടത്തിന് മുകളിൽ നിന്നു വീണ യുവാവിനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ഒഡിഷ സ്വദേശി സുശീൽ (30) ആണ് അപകടത്തിൽ പെട്ടത്. എം.ജി റോഡിൽ മണ്ണത്ത് ലെയ്‌നിൽ മണ്ണത്ത് ഡോ. ശിവദാസന്‍റെ വീടിന്‍റെ ഓട് മാറ്റുന്നതിനിടെ സമീപത്തെ മാവിൽനിന്നുള്ള പുളിയുറുമ്പ് കടിച്ചതോടെ ഇയാൾ ഒന്നാം നിലയുടെ മുകളിലേക്ക് വീഴുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷ സേനയും ചേർന്നാണ് താഴെ ഇറക്കിയത്. ആക്‌ട്‌സ് പ്രവർത്തകർ ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ അഗ്നിരക്ഷ സേനയിലെ ഫയർ റെസ്‌ക്യൂ ഓഫിസർ എം. രാജന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.