ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ ആരംഭിച്ച കാലം മുതല്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട അഞ്ച് ട്രെയിനുകളുടെ രാത്രികാല സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. തെക്കുഭാഗത്തുനിന്ന് വടക്കോട്ട് പോകുന്ന 16629 തിരുവനന്തപുരം-മംഗലാപുരം, 16347 തിരുവനന്തപുരം-മംഗലാപുരം, 16327 പുനലൂര്‍-ഗുരുവായൂര്‍, വടക്കുനിന്ന് തെക്കോട്ട് പോകുന്ന 16630 മംഗലാപുരം-തിരുവനന്തപുരം, 16381 പുണെ-കന്യാകുമാരി എന്നിവക്ക് ഇരിങ്ങാലക്കുടയില്‍ ഉണ്ടായിരുന്ന സ്റ്റോപ്പാണ് നിര്‍ത്തലാക്കിയത്. ഇത് ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇവക്ക് ഇപ്പോള്‍ തൃശൂരും എറണാകുളത്തുമാണ് സ്റ്റോപ്പുകള്‍ ഉള്ളത്. അവിടെ ട്രെയിനിറങ്ങി ഓട്ടോറിക്ഷയെയും ടാക്സിയെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ കോവിഡ് കാലത്ത് സ്പെഷല്‍ ട്രയിനുകളാക്കി യാത്രനിരക്ക് ഇരട്ടിയാക്കിയത് കുറച്ച് പാസഞ്ചര്‍ ട്രെയിനുകളായി പുനഃസ്ഥാപിക്കണമെന്ന് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.