ചാഴിക്കാട് ക്ഷേത്രത്തിൽ മീനഭരണി ആഘോഷിച്ചു

മറ്റത്തൂര്‍: അവിട്ടപ്പിള്ളി ചാഴിക്കാട് ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷിച്ചു. ഗണപതിഹോമം, കലശാഭിഷേകം, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കാഴ്ചശീവേലി, പഞ്ചവാദ്യം, പാണ്ടിമേളം, സഹസ്രദീപം, പുഷ്പാഭിഷേകം, താലിവരവ്, ശിങ്കാരിമേളം, കാളകളി എന്നിവയുണ്ടായി. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി ഏര്‍ണോര് ശശി നമ്പൂതിരി, മേല്‍ശാന്തി നിത്യാനന്ദന്‍ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് മൂന്ന് ആനകള്‍ നിരന്നു. തോട്ടയ്ക്കാട്ട് വിനായകന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് ചാലക്കുടി മണിയും നേതൃത്വം നല്‍കി. TCM KDA 2 barani aghosham അവിട്ടപ്പിള്ളി ചാഴിക്കാട് ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച്​ നടന്ന എഴുന്നള്ളിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.