കാറ്റിൽ കനത്ത നാശം

മാള: കുഴൂർ, അന്നമനട, പാറക്കടവ് മേഖലയിൽ . ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ശക്തമായ കാറ്റ് വീശിയത്. വൈദ്യുതി കാലുകൾ തകർന്ന് റോഡിന് കുറുകെ വീണു. പുളിയനത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക്​ മേൽ വൻ മരം കടപുഴകി വീണു. നൂറുകണക്കിന് ജാതി, വാഴ, തേക്ക് തുടങ്ങിയവയും വീണു. കാർഷിക മേഖലയിൽ കനത്ത നഷ്ടമാണുണ്ടായത്​. മാർഗ തടസ്സമുണ്ടാക്കിയ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കുഴൂർ-കുണ്ടൂർ റോഡരികിൽ വീട്ടുപറമ്പിലെ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണു. TCM - MLA- Maram vahanathinu mukalilveenu പുളിയനത്ത് മരം കടപുഴകി വാഹനങ്ങൾക്ക് മേൽ പതിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.