കേന്ദ്രമന്ത്രി കേരളത്തിനു വേണ്ടി സംസാരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല -മന്ത്രി മുഹമ്മദ് റിയാസ്

തൃശൂർ: കെ-റെയിൽ വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍റെ നിലപാടിനെ വിമർശിച്ച്​ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വികസന വിഷയങ്ങളില്‍ കേരളത്തിലെ ജനങ്ങൾക്കൊപ്പം നില്‍ക്കുകയാണ് കേന്ദ്രമന്ത്രി ചെയ്യേണ്ടത്​. എന്നാൽ, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ഇതുവരെ കേരളത്തിനു വേണ്ടി സംസാരിക്കുന്നത് കേട്ടിട്ടില്ല. കുതിരാന്‍ വിഷയത്തിലും സംസ്ഥാനത്തെ എതിര്‍ക്കുന്ന നടപടിയാണ് വി. മുരളീധരനില്‍നിന്നുണ്ടായതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം ബി.ജെ.പി നടത്തിയ ഗൃഹസന്ദര്‍ശനത്തിൽ മന്ത്രി വി. മുരളീധരനോട് തങ്ങള്‍ക്ക് കെ-റെയില്‍ അനുകൂല നിലപാടാണെന്ന് വീട്ടുകാര്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.