തൃശൂർ: ആധാരം രജിസ്ട്രേഷനായി സ്വീകരിക്കുമ്പോൾ വ്യാജന്മാരെ തിരിച്ചറിയണമെന്ന് രജിസ്ട്രേഷൻ വകുപ്പ്. ന്യായവില വർധന ഏപ്രിൽ ഒന്നുമുതൽ നിലവിൽവന്ന പശ്ചാത്തലത്തിലാണ് നിർദേശം. 2022 ഏപ്രിൽ ഒന്നിനു മുമ്പായി ഒപ്പിട്ട ആധാരം രജിസ്ട്രേഷനായി സ്വീകരിക്കുമ്പോൾ മുദ്രപത്രം വാങ്ങിയ തീയതികൂടി പരിശോധിക്കണം. ആധാരത്തിൽ ഒപ്പിട്ട തീയതി മുദ്രപത്രം വാങ്ങിയ തീയതിയെക്കാൾ മുമ്പേയാണെങ്കിൽ ആധാരത്തിൽ മുൻ തീയതി വ്യാജമായി രേഖപ്പെടുത്തിയതാണെന്ന് മനസ്സിലാക്കാമെന്ന് ശനിയാഴ്ച വകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു. രജിസ്ട്രേഷൻ ഫീസ് ഈടാക്കേണ്ടത് മുദ്രവില നിർണയിക്കാൻ സ്വീകരിക്കുന്ന അതേ മാനദണ്ഡം അനുസരിച്ചായിരിക്കണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. വർധിപ്പിച്ച ന്യായവില അല്ലെങ്കിൽ പ്രതിഫലമോ മൂല്യമോ ഇവയിൽ ഏതാണോ കൂടുതൽ, ആ തുകയിന്മേലാണ് രജിസ്ട്രേഷൻ ഫീസ് ഈടാക്കേണ്ടത്. ഏപ്രിൽ ഒന്നിന് മുമ്പായി ഒപ്പിട്ട രേഖകൾക്ക് വർധന ബാധകമല്ല. അവക്ക് ഏപ്രിൽ ഒന്നിനു മുമ്പ് നിലവിലുണ്ടായിരുന്ന ന്യായവില അല്ലെങ്കിൽ പ്രതിഫലമോ മൂല്യമോ, ഇവയിൽ ഏതാണോ കൂടുതൽ ആ തുകയിന്മേലായിരിക്കും രജിസ്ട്രേഷൻ ഫീസ് ഈടാക്കേണ്ടതെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.