തൃശൂർ: ലെൻസ്‌മാൻ എന്റർടെയ്‌ൻമെന്റ്സും ഫെഡറേഷൻ ഓഫ് ഇവന്റ് മാനേജ്മെന്റ് അസോസിയേഷനും (ഫെമ) ചേർന്നൊരുക്കുന്ന 'ബിഗ് സ്ക്രീൻ അവാർഡ് 2022' പ്രഖ്യാപിച്ചു. തിയറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലായി 2020 ജനുവരി മുതൽ 2022 ജനുവരി വരെ റിലീസ് ചെയ്ത ചിത്രങ്ങളെ ആധാരമാക്കിയാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബിജു മേനോൻ (അയ്യപ്പനും കോശിയും- 2020), ടോവിനോ തോമസ് (കള, മിന്നൽമുരളി- 2021), ഉണ്ണി മുകുന്ദൻ (മേപ്പടിയാൻ- 2022) എന്നിവരെ മികച്ച നടന്മാരായി തെരഞ്ഞെടുത്തു. അന്ന ബെൻ (കപ്പേള- 2020), നിമിഷ സജയൻ (മാലിക്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ- 2021), ദർശന (ഹൃദയം- 2022) എന്നിവരെ മികച്ച നടിമാരായും തെരഞ്ഞെടുത്തു. ആകെ 64 അവാർഡുകളാണ് നൽകുന്നത്. ഏപ്രിൽ 12ന് തൃശൂർ പുഴയ്ക്കൽ വെഡിങ് വില്ലേജിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വൈകിട്ട് ആറിന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ബിഗ് സ്ക്രീൻ അവാർഡ് കല്യാൺ സിൽക്സ് ആണ് സ്പോൺസർ ചെയ്യുന്നത്. മ്യൂസിക് നൈറ്റ്, ചലച്ചിത്ര താരങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ എന്നിവയും അരങ്ങേറും. പി.എസ്. ജനീഷ്, എം.എം. അബ്‌ദുൽ റസാഖ്, ദിഷൻ ചന്ദ്രൻ, സി.എസ്. ടിന്‍റോ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.