ഡേറ്റ എന്‍ട്രി ആൻഡ് ഓഫിസ് ഓട്ടോമേഷന്‍: കല്ലേറ്റുംകര: ഐ.എച്ച്.ആര്‍.ഡിയുടെ കല്ലേറ്റുംകര മോഡൽ പോളിടെക്നിക് കോളജിൽ നാഷനൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ (എന്‍.ഐ.ഇ.എല്‍.ടി) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡേറ്റ എന്‍ട്രി ആൻഡ് ഓഫിസ് ഓട്ടോമേഷന്‍ സൗജന്യ കോഴ്സിന് എസ്.സി/എസ്.ടി വിദ്യാര്‍ഥികളില്‍നിന്ന് . പ്ലസ് ടു, ഐ.ടി.ഐ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവർക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനകം കല്ലേറ്റുംകര പോളി ടെക്നിക്കിൽ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9497072620. യാത്രയയപ്പ് നൽകി ആമ്പല്ലൂർ: കൊടകര ബി.ആർ.സി 'സാദരം 2022' പേരിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ സർവിസിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും യാത്രയയപ്പ് നൽകി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ് അധ്യക്ഷത വഹിച്ചു. ബി.ആർ.സി ബി.പി.ഒ കെ. നന്ദകുമാർ, തൃശൂർ വിദ്യാഭ്യാസ ഡയറക്ടർ ടി.വി. മദനമോഹൻ, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ എൻ.ജെ. ബിനോയ്, മറ്റു ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.