കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂര്‍ പ്രദേശത്ത് വീട്ടുകിണറുകളിലെ വെള്ളത്തിന് രൂക്ഷമായ ദുര്‍ഗന്ധവും ദുഃസ്വാദും അനുഭവപ്പെടുന്നു. വിവരമറിഞ്ഞ് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ പദ്ധതി പ്രദേശം സന്ദർശിച്ചു. ദുര്‍ഗന്ധംമൂലം വെള്ളം ഉപയോഗിക്കാനാവുന്നില്ലെന്ന് വീട്ടമ്മമാര്‍ എം.എല്‍.എയോട് പരാതിപ്പെട്ടു. പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയാണ് എം.എല്‍.എ മടങ്ങിയത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ഇ.കെ. അനൂപ്, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, വാര്‍ഡ് അംഗം എ. രാജീവ് എന്നിവര്‍ എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. ക്യാപ്ഷന്‍ TCM KDA 3 MLA VISIT വീട്ടുകിണറുകളില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായുള്ള പരാതിയെ തുടര്‍ന്ന് കൊളത്തൂരിലെത്തിയ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ യോട് വീട്ടമ്മമാര്‍ പരാതി പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.