മുചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു

മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു. നൂറാമത്തെ പദ്ധതിയാണ്​ ഇത്​. പഞ്ചായത്ത് ഹാളിന്​ മുന്നിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ്​ ജോസ് ജെ. ചിറ്റിലപ്പിള്ളി താക്കോൽ ദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ രതി ഗോപി, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.യു. വിജയൻ, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്​ സുനിൽകുമാർ, നിജി വത്സൻ, വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, സേവിയർ ആളൂക്കാരൻ, മണി സജയൻ, നിഖിത അനൂപ്, മനീഷ മനീഷ്, സെക്രട്ടറി പി. പ്രജീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അൻസ അബ്രഹാം പദ്ധതി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.