കുടിവെള്ള ക്ഷാമം; പഞ്ചായത്ത് യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം

കുടിവെള്ളക്ഷാമം: പഞ്ചായത്ത്​ യോഗത്തിൽ എൽ.ഡി.എഫ്​ പ്രതിഷേധം ആമ്പല്ലൂര്‍: അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിൽ എൽ.ഡി.എഫ്​ പ്രതിഷേധം. പഞ്ചായത്ത്​ കമ്മിറ്റി യോഗത്തിനിടെ പ്രസിഡന്‍റിന്‍റെ ചേംബറിൽ ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. കുടിവെള്ളം വാഹനങ്ങളില്‍ വിതരണം ചെയ്യാൻ കൂടുതല്‍ പണം നീക്കിവെക്കുക, അംഗൻവാടികളില്‍ വെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്​ പി.കെ. ശേഖരന്‍, വി.കെ. വിനീഷ്, പി.എസ്. പ്രീജു, ഷൈലജ നാരായണന്‍, സജന ഷിബു, അശ്വതി പ്രവീണ്‍, ജിഷ്മ രഞ്ജിത്ത് എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തിയത്​. അതേസമയം, കുടിവെള്ള ക്ഷാമം രൂക്ഷമായ വട്ടണാത്ര, പച്ചളിപുറം, പയ്യാക്കര, വരാക്കര, പൂക്കോട് തെക്കേക്കര വാര്‍ഡുകളില്‍ മാർച്ച്​ ആറ്​ മുതൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.