പുളിയിലപ്പാറയിൽ വന മഹോത്സവവും കാട്ടുതീ ബോധവത്കരണ റാലിയും അതിരപ്പിള്ളി: പുളിയിലപ്പാറ വന സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ വനമഹോത്സവവും കാട്ടുതീ ബോധവത്കരണ റാലിയും സംഘടിപ്പിച്ചു. വാഴച്ചാൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സിജോ സാമുവൽ യോഗം ഉദ്ഘാടനവും ബോധവത്കരണ റാലിയുടെ ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്തു. പ്രസിഡന്‍റ് പി.കെ ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ജോബി യോഗത്തിൽ സ്വാഗതം പറഞ്ഞു. വന സംരക്ഷണ ഗാനങ്ങളും മുദ്രാവാക്യങ്ങളും ആലപിച്ചായിരുന്നു റാലി. വാഴച്ചാൽ ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളും ചടങ്ങിൽ പങ്കെടുത്തു. പുളിയിലപ്പാറ വന സംരക്ഷണ സമിതിയുടെ സംരക്ഷിത മേഖലയെ കാട്ടുതീ മുക്തമാക്കിയതിന് വി.എസ്.എസ് അംഗങ്ങൾക്കായി സ്നേഹവിരുന്ന് നടത്തി. വാഴച്ചാൽ വന വികസന ഏജൻസി ഓരോ കുടുംബത്തിനും ഉപഹാരം വിതരണം ചെയ്തു. ഗ്രീൻ ഇന്ത്യ മിഷൻ പദ്ധതിയുടെ ഭാഗമായി വനാന്തരങ്ങളിലെ മണ്ണ് - ജല സംരക്ഷണാർഥവും, വന്യജീവികൾക്ക് ജല ലഭ്യതക്കായും വനത്തിനുള്ളിൽ വി.എസ്.എസ് വനിത കൂട്ടായ്മയിലൂടെ ബ്രഷ് വുഡ് ഗള്ളികളും മഴക്കുഴി പ്രവൃത്തികളും നടത്തി. TCMChdy - 3 പുളിയിലപ്പാറയിൽ നടത്തിയ വന മഹോത്സവവും കാട്ടുതീ ബോധവത്കരണ റാലിയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.