സോളാർ പവർ പ്ലാന്‍റ്​ ഉദ്ഘാടനം ഒന്നിന്

ചാലക്കുടി: മേലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ സ്ഥാപിച്ച പവർ പ്ലാന്‍റ്​ ഏപ്രിൽ ഒന്നിന്​ വൈകീട്ട്​ മൂന്നിന്​ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആറര ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച പ്ലാന്‍റിന്‍റെ ശേഷി പത്ത്​ കിലോവാട്ട്​ ആണ്​. ഉദ്​ഘാടന ചടങ്ങിൽ സനീഷ്കുമാർ ജോസഫ്​ എം.എൽ.എ അധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി.പി. സുരേഷ്കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്​ മാസ്റ്റർ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ഇ.ആർ.സി.എം.പി.യു ചെയർമാൻ ജോൺ തെരുവത്ത്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കരുമഠത്തിൽ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത എന്നിവർ പങ്കെടുക്കും. ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം നടത്തും. സമ്മേളനാനന്തരം സാംസ്കാരിക കൂട്ടായ്മ ഡോ. ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാവിരുന്നും ഉണ്ടായിരിക്കുമെന്ന്​ മേലൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് വി.ഡി. തോമസ്, ക്ഷീരവികസന ഓഫിസർ പി.എഫ്. സെബിൻ, മധു തുപ്രത്ത്, വി.പി. വിഷ്ണു നമ്പൂതിരി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.