കൊടുങ്ങല്ലുർ: മുസിരിസിന്‍റെ കലാ സാംസ്കാരിക ഭൂമികയിൽ നിന്നൊരു നവ സംരംഭമായി 'കൊടുങ്ങല്ലൂർ തിയറ്റർ സൊസൈറ്റി' പിറവിയെടുക്കുന്നു. സിനിമ, നാടക, സാഹിത്യ പ്രവർത്തകർ, ആസ്വാദകർ എന്നിവർ തിയറ്റർ സൊസൈറ്റിയിൽ ഒപ്പം ചേരും. ലോക നാടക ദിനമായ 27ന് വൈകീട്ട് എറിയാട് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ലൈബ്രറി (എം.എ.എൽ.സി) മൈതാനിയിൽ പ്രശസ്ത ചലച്ചിത്രകാരൻ ടി.വി. ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ മുഖ്യപ്രഭാഷണം നടത്തും. ഇ.ടി. ടൈസൻ മുഖ്യാതിഥിയാകും. ചലച്ചിത്ര സംവിധായകൻ ഷാനവാസ് കെ. ബാവകുട്ടി നാടക സമർപ്പണം നടത്തും. ചലച്ചിത്രകാരൻ ലിജോ ജോസ് പല്ലിശ്ശേരി പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജൻ അനുമോദന പ്രഭാഷണം നടത്തും. മേഖലയിലെ മൺമറഞ്ഞ നാടക പ്രതിഭകളായ എ.കെ.എസ്. എറിയാട്, ദിലീപ് കൃഷ്ണ, ബീരാൻ കുഞ്ഞ് തുടങ്ങിയവരെ സ്മരിച്ചായിരിക്കും തുടക്കം. സമാപന വേളയിൽ തിരകഥാകൃത്ത് പി.എസ്. റഫീഖ് രചനയും സംവിധാനവും നിർവഹിച്ച 'ഹിമകരടി' നാടകം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.