തേക്കിന്‍കാട് ഫെസ്റ്റിവലിന് തുടക്കം

തൃശൂർ: സാംസ്കാരിക ഉന്നത സമിതി സംഘടിപ്പിച്ച തേക്കിന്‍കാട് ഫെസ്റ്റിവല്‍ കെ.പി.എ.സി ലളിത വേദിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന ചിത്രകാരന്മാരുടെ ക്യാമ്പില്‍ ചിത്രം വരച്ചാണ്​ ഉദ്ഘാടനം നിർവഹിച്ചത്. ഡോ. അനു പാപ്പച്ചന്‍ കെ.പി.എ.സി ലളിതയെ അനുസ്മരിച്ചു. ലളിതകല അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വി. നന്ദകുമാര്‍, ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി, ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളി എന്നിവര്‍ സംസാരിച്ചു. 'സ്വാതന്ത്ര്യാനന്തര കേരളവും വികസനവും' സെമിനാര്‍ സംഗീത -നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് ഉദ്ഘാടനം ചെയ്തു. ടി. ശശിധരന്‍ സ്വാതന്ത്ര്യപൂർവ കേരളത്തിന്‍റെയും സ്വാതന്ത്ര്യാനന്തര കേരളത്തിന്‍റെയും വികസന ചരിത്രം അവതരിപ്പിച്ചു. ഡോ. പ്രഭാകരന്‍ പഴശ്ശി, ഡോ. കെ.ജി. വിശ്വനാഥന്‍, ഡോ. എം.എന്‍. വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു. tr fest തേക്കിൻകാട് ഫെസ്റ്റിവൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.