കോവിഡ് വാക്സിനേഷൻ ക്യാമ്പ്

ചേറ്റുവ: ക്യാപ്റ്റൻ ലക്ഷ്മി സേഗാൾ കാരുണ്യ കേന്ദ്രത്തിന്‍റെയും ചേറ്റുവ ടി.എം ആശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ സംഘടിപ്പിച്ചു. എൻ.കെ. അക്ബർ എം.എൽ.എ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. കാരുണ്യ കേന്ദ്രം ചെയർമാൻ ഡോ. ഇ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ മികച്ച പ്രവർത്തനം നടത്തിയ ആശുപത്രിയിലെ ജീവനക്കാരെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുശീല സോമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നിമിഷ അജീഷ്, സ്പോര്‍ട്സ്​ കൗൺസിൽ പ്രസിഡന്‍റ്​ കെ.ആർ. സാംബശിവൻ, ലോക്കൽ സെക്രട്ടറി കെ.ആർ. രാജേഷ്, ഡോ. സുജാത, വാർഡ് അംഗം സുമയ്യ സിദ്ദീഖ്, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സതീഷ് പനക്കൽ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് സ്വാഗതവും പി.എൻ. ജ്യോതിലാൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.