വാടാനപ്പള്ളി പഞ്ചായത്ത് ബജറ്റ്: കാർഷിക മേഖലക്കും ലൈഫ് മിഷൻ പദ്ധതിക്കും കുടിവെള്ളത്തിനും മുൻഗണന

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 35.10 കോടി വരവും 34.60 കോടി ചെലവും 50.44 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ്​ സി.എം. നിസാർ അവതരിപ്പിച്ചു. കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി 15 കോടി രൂപയും നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി ക്ഷേമം, വനിത ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, ഊർജ സംരക്ഷണം, ഭിന്നശേഷി ക്ഷേമം, വയോജന ക്ഷേമം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് പ്രത്യേക പരിഗണനയും നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ശാന്തി ഭാസി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.