മറ്റൊരാളുടെ തോട്ടത്തിലെ റബർ മരം കാട്ടി പണം തട്ടിയയാൾ പിടിയിൽ

മറ്റൊരാളുടെ റബർ മരങ്ങൾ കാട്ടി പണം തട്ടിയയാൾ പിടിയിൽ എരുമപ്പെട്ടി: മറ്റൊരാളുടെ തോട്ടത്തിലെ റബർ മരങ്ങൾ തന്‍റേതാണെന്ന്​ പറഞ്ഞ്​ വിൽപന നടത്തി പണം തട്ടിയ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് പള്ളിമേപ്പുറം പുഴങ്കരഇല്ലത്ത് വീട്ടിൽ ഉമ്മറിനെയാണ് (52) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥലത്തിന്‍റെ വ്യാജ ഉടമസ്ഥത രേഖ കാട്ടിയാണ്​ ഷൊർണൂർ കുന്നത്ത് വീട്ടിൽ രാജേഷുമായി ഇയാൾ വിൽപന കരാർ ഉണ്ടാക്കിയത്​. നാല്​ ഏക്കറിലെ റബർ ഉൾപ്പെടെ മരങ്ങൾക്ക്​ അഞ്ച്​ ലക്ഷം രൂപയാണ്​ വിലയിട്ടത്​. ഇതിൽ 3.25 ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റി. മരങ്ങൾ മുറിക്കാൻ എത്തിയപ്പേഴാണ് സ്ഥലവും മരങ്ങളും മറ്റൊരാളുടെതാണെന്ന് ബോധ്യപ്പെട്ടത്. രാജേഷ് കോടതിയിൽ നൽകിയ പരാതിയെതുടർന്നാണ് ഉമ്മറിനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. TCT ERMPT 2 പടം : വഞ്ചനക്കുറ്റത്തിന് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഉമ്മർ (52)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.