കോൺഗ്രസ് നേതാവ് സി.പി.എമ്മിൽ

ഗുരുവായൂര്‍: പാർട്ടി പ്രവർത്തകരുടെ വധഭീഷണിയെ തുടർന്ന് കോൺഗ്രസ് വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി മമ്മിയൂര്‍ ദേവസ്വം മുന്‍ ചെയര്‍മാനും വാക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ കെ.കെ. വിശ്വനാഥന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 54 വര്‍ഷമായി കോണ്‍ഗ്രസിൽ പ്രവര്‍ത്തിക്കുന്ന തനിക്ക്​ പല പ്രശ്‌നങ്ങളും നേരിട്ടപ്പോഴൊക്കെ ഡി.സി.സി പ്രസിഡന്‍റടക്കമുള്ള നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍, നടപടികളൊന്നുമുണ്ടായിട്ടില്ല. മണ്ഡലം വിഭജിച്ച ശേഷം പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക്​ കാരണം. ഫെബ്രുവരി 11ന് രാത്രി കോണ്‍ഗ്രസിലെ ഒരുവിഭാഗം ക്വട്ടേഷന്‍ സംഘത്തെ വീട്ടിലേക്ക്​ അയച്ചാണ് ഭീഷണി മുഴക്കിയതെന്നും വിശ്വനാഥന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.