തൃശൂർ: അർണോസ് പാതിരിയുടെ 290ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. എഴുത്ത് മാസിക മാനേജിങ് എഡിറ്റർ ഫാ. ഡോ. ബിനോയ് പിച്ചളക്കാട്ട് അധ്യക്ഷത വഹിച്ചു. കവി പ്രഫ. വി. മധുസൂദനൻ നായർ അർണോസ് അനുസ്മരണം നടത്തി. തൃശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ഡോ. ജോർജ് തേനാടിക്കുളം, ബ്രഹ്മസ്വം മഠം വേദ ഗവേഷണ കേന്ദ്രം ചെയർമാൻ വടക്കുമ്പാട്ട് നാരായണൻ, ഫാ. ഡോ. സണ്ണി ജോസ്, ഡോ. ജോർജ് അലക്സ്, പി.ഡി ആന്റോ, ഡോ. ജസ്റ്റിൻ, ഡോ. പി.വി. അനു, ജോൺ കള്ളിയത്ത് എന്നിവർ സംസാരിച്ചു. ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ ഗാനാഞ്ജലിയർപ്പിച്ചു. tcr_chr5- അർണോസ് പാതിരി അനുസ്മരണ സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.