കൊടകര പഞ്ചായത്ത് ബജറ്റ് കൃഷിക്കും മാലിന്യ നിര്‍മാര്‍ജനത്തിനും മുന്‍ഗണന കൊടകര: കാര്‍ഷിക വികസനം, മാലിന്യ നിർമാര്‍ജനം, വനിത ശിശു വയോജന പരിപാലനം എന്നിവക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് കൊടകര പഞ്ചായത്ത് ഭരണ സമിതിയില്‍ അവതരിപ്പിച്ചു. 29.06 കോടി രൂപയുടെ വരവും 27.21 കോടി ചെലവും 1.85 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് രജീഷാണ് അവതരിപ്പിച്ചത്. സമഗ്ര ശുചിത്വം, ഭൂരഹിത ഭവന രഹിതരുടെ ക്ഷേമവും സംരക്ഷണവും എന്നിവക്കും ബജറ്റില്‍ തുക വകകൊള്ളിച്ചിട്ടുണ്ട്. പ്രസിഡന്‍റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സ്വപ്ന സത്യന്‍, ദിവ്യ ഷാജു, ടി.വി. പ്രജിത്ത്, പ്രനീല ഗിരീശന്‍, പഞ്ചായത്ത് സെക്രട്ടറി കെ. അജിത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.