ദേശീയ പണിമുടക്ക്: പ്രചാരണ വാഹനജാഥ ആമ്പല്ലൂര്‍: ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്തില്‍ പ്രചാരണ വാഹനജാഥ സംഘടിപ്പിച്ചു. സി.ഐ.ടി.യു കൊടകര ഏരിയ കമ്മിറ്റിയംഗം സന്തോഷ് തണ്ടാശേരി ജാഥ ക്യാപ്റ്റനായ വാഹനജാഥ വേലൂപ്പാടം മഠം സെന്ററില്‍ നിന്നാണ് ആരംഭിച്ചത്. സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഔസേഫ് ചെരടായി അധ്യക്ഷത വഹിച്ചു. എന്‍.എം. സജീവന്‍, ടി.എന്‍. മുകുന്ദന്‍, കെ.ബി. സുകുമാരന്‍, ബേബി മാത്യു കാവുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപനയോഗം വരന്തരപ്പിള്ളിയില്‍ ഇ.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.