കെ റെയിൽ വിരുദ്ധ പദയാത്ര

കെ-റെയിൽ വിരുദ്ധ പദയാത്ര തൃശൂർ: ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ അഡ്വ. കെ.കെ. അനീഷ്‌കുമാർ നയിക്കുന്ന കെ-റെയിൽ വിരുദ്ധ പദയാത്ര ഈമാസം 18, 19 തീയതികളിൽ കുന്നംകുളം മുതൽ ഇരിങ്ങാലക്കുട വരെ നടക്കും. 18ന് രാവിലെ ഒമ്പതിന് കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മെട്രോമാൻ ഇ. ശ്രീധരൻ യാത്ര ഉദ്ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ മുഖ്യപ്രഭാഷണം നടത്തും. 18ന് വൈകീട്ട് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലെ പൊതുയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സംസാരിക്കും. 19ന് രാവിലെ തൃശൂരിൽനിന്ന് തുടങ്ങി വൈകീട്ട് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് പദയാത്രയുടെ സമാപന പൊതുയോഗം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒരേസമയം 5,000 പ്രവർത്തകർ അണിനിരക്കും. സിൽവർ ലൈൻ ഇരകളും കുടുംബസമേതം അണിചേരും. ജില്ലയിൽ കുടിയിറക്കപ്പെടുന്ന 8000 കുടുംബങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമിക്കും. അഡ്വ. കെ.കെ. അനീഷ്‌കുമാർ, മീഡിയ ഇൻ-ചാർജ് അഡ്വ. രവികുമാർ ഉപ്പത്ത്, ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.