വെള്ളിക്കുളങ്ങര: മലയോര മേഖലയായ ചൊക്കന, മുപ്ലി പ്രദേശങ്ങളില്‍ കാട്ടാന ശല്യം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി ചൊക്കനയിലെ തൊഴിലാളി പാഡിക്ക് സമീപം ഇറങ്ങിയ കാട്ടാനകള്‍ മണിക്കൂറുകളോളം തൊഴിലാളികളുടെ വാസസ്ഥലത്ത് നിലയുറപ്പിച്ചു. തൊഴിലാളികള്‍ ബഹളം വെച്ചും പടക്കം പൊട്ടിച്ചുമാണ് ആനകളെ തുരത്തിയത്. മുപ്ലി പ്രദേശത്ത് രാപ്പകല്‍ ഭേദമില്ലാതെ ആനകളെത്തുന്നുണ്ട്. രണ്ട് ദിവസം മുമ്പ് മുപ്ലിയിലെ തോട്ടത്തില്‍ ജോലിചെയ്യുകയായിരുന്ന ടാപ്പിങ് തൊഴിലാളിയെ പിന്തുടര്‍ന്ന് ഓടിച്ചിരുന്നു. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. വേനൽ ശക്തമായതോടെ തോട്ടം മേഖലയില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. യാത്രയയപ്പ് സമ്മേളനം ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽനിന്ന് വിരമിക്കുന്ന പ്രഫ. ഡോ. പി. ടെസി പോൾ, ഡോ. വി.എ. തോമസ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല രജിസ്ട്രാര്‍ ഡോ. വി. മീര ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. രാമനാഥപുരം രൂപത മെത്രാൻ പോൾ ആലപ്പാട്ട് വിരമിച്ച അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം എം.എ. യുജിൻ മൊറേലി, ഫാ. ഡോ. ഡേവിസ് പനക്കൽ, പ്രഫ. ഷീബ വർഗീസ്, ഡോ. ടി. സോണി ജോൺ, പ്രഫ. കെ.ജെ. ജോസഫ്, ഷാജു വർഗീസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ഡോ. ബി.പി. അരവിന്ദ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.