കൊടകര: ഫ്ലൈഓവറിന് സമീപം ചാലക്കുടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കടന്നുപോകുന്ന സര്‍വിസ് റോഡില്‍ നിരന്തരം അപകടം ഉണ്ടാകുന്നത് റോഡ് നിര്‍മാണത്തിലെ അപാകത കാരണമാണെന്ന് ആം ആദ്മി പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി. അപകടം തുടര്‍ക്കഥയായിട്ടും അന്വേഷണം നടത്താത്തതില്‍ യോഗം പ്രതിഷേധിച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് കലക്ടര്‍, എം.എല്‍.എ, പൊലീസ് അധികാരികള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. യോഗത്തിൽ പുഷ്പാകരന്‍ തോട്ടുപുറം, പാലി ഉപ്പുംപറമ്പില്‍, ഡേവിഡ് പാറവളപ്പില്‍, ടി.ഡി. ജോസി, എം.ആർ. ജോണ്‍ എന്നിവര്‍ സംസാരിച്ചു. മാളയിൽ ഭവന നിർമാണത്തിന് മുൻഗണന മാള: ഭവന നിർമാണത്തിന് മുൻഗണന നല്‍കി മാള പഞ്ചായത്ത് ബജറ്റ്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാബു പോള്‍ അവതരിപ്പിച്ച ബജറ്റിൽ ഭവന പദ്ധതികള്‍ക്ക് 1,60,00,000 രൂപയും മാലിന്യ നിർമാർജന-ശുചിത്വ പദ്ധതികള്‍ക്ക് 30 ലക്ഷവും നീക്കിവെച്ചു. കാര്‍ഷിക മേഖലക്ക് 1,43,50,000 രൂപയാണ് വകയിരുത്തിയത്. 70,81,140 രൂപ മുൻ ബാക്കിയും 32,18,87,000 രൂപ വരവും 32,14,84,000 രൂപ ചെലവും 74,84,140 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ടി.പി. രവീന്ദ്രന്‍, കെ.വി. രഘു, ജിയോ ജോർജ്, അമ്പിളി സജീവ്, സെക്രട്ടറി കെ.കെ. ഷാജി, അക്കൗണ്ടന്‍റ് സി.ആര്‍. രതീഷ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.