മലക്കപ്പാറ കോളനിവാസികൾക്ക് ഭക്ഷ്യകിറ്റും ടോർച്ചും നൽകി ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മലക്കപ്പാറ അടിച്ചിൽത്തൊട്ടി കോളനിവാസികൾക്ക് പച്ചക്കറികളും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകളും ടോർച്ചും വിതരണം ചെയ്തു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് അധികൃതരുടെ അഭ്യർഥനപ്രകാരം നൂറ്റിയിരുപതോളം കുടുംബങ്ങൾക്കായിരുന്നു വിതരണം. വിതരണോദ്ഘാടനം അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. റിജേഷ് നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് അഡ്വ. ബിജു വാഴക്കാല, മലക്കപ്പാറയിലെ സാമൂഹിക പ്രവർത്തകൻ ലത്തീഫ്, തവനിഷ് സ്റ്റാഫ് കോഓഡിനേറ്റർ മുവിഷ് മുരളി,സുവോളജി വിഭാഗം മേധാവി ഡോ. സുധീർ കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് കോളനിയിലെ വിദ്യാർഥികൾക്ക് കോളജിൽ സൗജന്യ പഠനാവസരം വാഗ്ദാനം ചെയ്തു. ഊരുമൂപ്പൻ പെതുമാളിന്‍റെ നേതൃത്വത്തിൽ ഊര് നിവാസികളും ക്രൈസ്റ്റ് കോളജിലെ അധ്യാപക-അനധ്യാപക ജീവനക്കാരും തവനിഷ് വളന്‍റിയർമാരും ചടങ്ങിൽ പങ്കെടുത്തു. കാട്ടിക്കുളം തോട് പുനരുദ്ധാരണം തുടങ്ങി ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 11,15,000 രൂപയുടെ ധനകാര്യ കമീഷൻ ഗ്രാൻഡ് ഉപയോഗിച്ച് കാട്ടികുളം തോട് പുനരുദ്ധാരണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലളിത ബാലൻ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് മോഹൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ മെംബർ മിനി വരിക്കശ്ശേരി, മുൻ അംഗം തോമസ് തത്തംപിള്ളി, ഫാ. ആൻഡ്രൂസ് മാളിയേക്കൽ, മനീഷ് പാറയിൽ, കെ.എ. ചാക്കോ, വാർഡ് അംഗം മനീഷ മനീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.