മനുഷ്യാവകാശ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായി പരാതി

വെള്ളിക്കുളങ്ങര: മനുഷ്യാവകാശ പ്രവര്‍ത്തകൻ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥിനെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതി. ചെമ്പുചിറ ഉത്സവത്തിന് കൊണ്ടുവന്ന ആനയുടെ ചിത്രമെടുക്കുമ്പോള്‍ പാപ്പാന്‍ സജി മൊബൈല്‍ തട്ടിപ്പറിക്കുകയും അസഭ്യം പറയുകയും തന്‍റെ വിഡിയോ എടുത്ത് സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന കണ്ടാലറിയാവുന്ന ചിലർ ഭീഷണിപ്പെടുത്തിയതായും രവീന്ദ്രനാഥ് വെള്ളിക്കുളങ്ങര പൊലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.