ആമ്പല്ലൂര്‍: തൃക്കൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അംഗങ്ങള്‍ കാലിക്കുടങ്ങളുമായെത്തി പ്രതിഷേധിച്ചു. കലക്ടറുടെ അനുമതിയുണ്ടായിട്ടും വാഹനങ്ങളില്‍ വെള്ളമെത്തിക്കാന്‍ യു.ഡി.എഫ് ഭരണസമിതി തയാറാകുന്നില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. അയ്യപ്പന്‍കുന്ന് കുടിവെള്ള പദ്ധതി പമ്പ്ഹൗസിലെ മോട്ടോര്‍ മാറ്റി സ്ഥാപിക്കാൻ 20 ലക്ഷം രൂപ ബജറ്റില്‍ അനുവദിച്ചെങ്കിലും ഭരണസമിതി 17 ലക്ഷമായി വെട്ടിച്ചുരുക്കി. രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍ വലയുമ്പോഴും പഞ്ചായത്തില്‍ അധികാര തര്‍ക്കവും വീതംവെക്കലുമാണ് നടത്തുന്നതെന്നും സി.പി.എം അംഗങ്ങളായ കെ.കെ. സലീഷ്, കപില്‍രാജ്, മേഴ്സി സ്കറിയ എന്നിവര്‍ ആരോപിച്ചു. ഉത്സവത്തിനിടെ ആനയിടഞ്ഞെന്ന് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പരാതി കോടാലി: ചെമ്പുചിറ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞതായി സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ ക്ഷേത്ര ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന സംഘടനയുടെ ഭാരവാഹി വി.കെ. വെങ്കിടാചലത്തിനെതിരെയാണ് വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയത്. എഴുന്നള്ളിപ്പ് അവസാനിക്കുന്നതുവരെ ക്ഷേത്രത്തില്‍ ആനകള്‍ ഇടയുകയോ അനുസരണക്കേട് കാണിക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉത്സവ സമയത്ത് ഉണ്ടായിരുന്നതായും ഭാരവാഹികള്‍ പറയുന്നു. ഉത്സവച്ചടങ്ങുകള്‍ ആദ്യാവസാനം പ്രാദേശിക ടെലിവിഷനില്‍ ലൈവായി കാണിച്ചിരുന്നതുമാണ്. ഈ സാഹചര്യത്തില്‍, ക്ഷേത്രോത്സവത്തെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നടപടിയെടുക്കണമെന്ന് ക്ഷേത്രസമിതി പ്രസിഡന്‍റ് ശ്രീധരന്‍ കളരിക്കലും സെക്രട്ടറി ചന്ദ്രന്‍ മുണ്ടക്കലും പരാതിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.